റാസല്‍ഖൈമ- റോഡില്‍നിന്ന് തെന്നിമറിഞ്ഞ കാറില്‍ സഞ്ചരിച്ച രണ്ടു വയസ്സുകാരിയായ ഇന്ത്യന്‍ ബാലിക മരിച്ചു. അല്‍ റാംസ് പ്രദേശത്തുണ്ടായ അപകടത്തില്‍ കാര്‍ പല തവണ കരണം മറിഞ്ഞു. റാസല്‍ ഖൈമയിലെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്റെ മകള്‍ സുല്‍ഫയാണ് മരിച്ചത്.
മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ ട്രാഫിക് പോലീസ് കുതിച്ചെത്തി മൂവരേയും സഖര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ചാണ് കുട്ടി മരിച്ചത്. മാതാപിതാക്കള്‍ സുഖം പ്രാപിക്കുന്നു.
തലക്കേറ്റ ആഘാതമാണ് കുട്ടിയുടെ മരണ കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ദമ്പതികളുടെ ഏക കുട്ടിയായിരുന്നു സുല്‍ഫ.