Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍ കപ്പല്‍ പാതകളുടെ സംരക്ഷണത്തിന് അമേരിക്ക സഖ്യം സ്ഥാപിക്കുന്നു

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എസ് വിദേശ സെക്രട്ടറി മൈക് പോംപിയോയും ജിദ്ദയില്‍ ചര്‍ച്ചയില്‍.

റിയാദ് - ഗള്‍ഫ് ഉള്‍ക്കടലില്‍ കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് കപ്പല്‍ പാതകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് മേഖലയിലെ രാജ്യങ്ങളുമായി ചേര്‍ന്ന്  സഖ്യം സ്ഥാപിച്ചുവരികയാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിഭവങ്ങളും സാമ്പത്തിക സഹായവും സഖ്യം ലഭ്യമാക്കും. ആക്രമണ പദ്ധതികള്‍ മുന്‍കൂട്ടി കണ്ടെത്തി ചെറുക്കുന്നതിനാണ് സഖ്യ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ആക്രമണങ്ങള്‍ നടത്തുകയും ഉത്തരവാദിത്തം കൈയൊഴിയുകയുമാണ്  ഇറാനികള്‍ ചെയ്യുന്നതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News