Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാന്‍ സംഘര്‍ഷം: സല്‍മാന്‍ രാജാവുമായി മൈക്ക് പോംപിയോ ചര്‍ച്ച നടത്തി

ജിദ്ദ- സൗദിയിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി. യു.എ.ഇ.യിലെക്ക് തിരിക്കുന്നതിനു മുമ്പ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ഇറാന്‍-യു.എസ് സംഘര്‍ഷം തുടരുന്നതിനിടയിലാണ് ചര്‍ച്ചകള്‍ക്കായി മൈക്ക് പോംപിയോ സൗദിയിലെത്തിയത്. ഇറാനെതിരെ ആഗോള സഖ്യം അനിവാര്യമാണെന്നും ഇതിനായി മിഡില്‍ ഈസ്റ്റില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്നും സൗദിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് പോംപിയോ വാഷിംഗ്ടണില്‍ പറഞ്ഞിരുന്നു.

 

Latest News