തൃശൂർ- കൊടുങ്ങല്ലൂർ മതിലകം കള്ളനോട്ടടി കേസിൽ പിടികിട്ടാനുള്ള ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച നേതാവ് രാജീവ് അറസ്റ്റിലായി. മണ്ണുത്തിയിലെ സുഹൃത്തിന്‍റെ വീട്ടിൽനിന്നാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് മതിലകത്ത് യുവമോർച്ച പ്രവര്‍ത്തകരുടെ വീട്ടിൽ നിന്നു കള്ളനോട്ട് അടിക്കുന്ന സാമഗ്രികളും കള്ളനോട്ടും കണ്ടെടുത്തത്. യുവമോർച്ച എസ്.എൻ.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷിന്‍യും സഹോദരന്‍ രാജീവന്‍റേയും വിട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. രാജീവ് ബി.ജെ.പി കയ് പമംഗലം നിയോജക മണ്ഡലം ഒ.ബി.സി മോർച്ച സെക്രട്ടറിയാണ് രാജീവ്.
രാകേഷ് പലിശക്ക് പണം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വീടുകളില്‍ പോലീസ് പരിശോധന നടത്തിയത്. 500 ന്‍റേയും 2000 ന്‍റേയും കള്ളനോട്ടുകളാണു പിടികൂടിയത്. നോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന കളർ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസും കണ്ടെടുത്തിരുന്നു.