ബുറൈദ - അര്‍ധ രാത്രി വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച പതിവാക്കിയ പാക്കിസ്ഥാനിയെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു. സമാന രീതിയില്‍ പത്തു കവര്‍ച്ചകള്‍ നടത്തിയതായി പ്രതി സമ്മതിച്ചതായി അല്‍ഖസീം പോലീസ് വക്താവ് ലെഫ്. കേണല്‍ ബദ്ര്‍ അല്‍സുഹൈബാനി അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 25,650 റിയാലും മൊബൈല്‍ ഫോണുകളും മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കാര്‍ഡുകളും പ്രതി കവര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.