മാനന്തവാടി- തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കര്‍ണാടക സ്വദേശി പിടിയില്‍.
ബംഗളൂരു അന്തര്‍ഹള്ളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അബ്ദുറഹ്മാന്റെ മകന്‍ റിസ്‌വാന്‍ ബാഷയെയാണ്(31) തിരുനെല്ലി പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പല തവണ പീഡിപ്പിച്ച റിസ്‌വാന്‍ പലപ്പോഴായാണ് അഞ്ചു ലക്ഷം രൂപ യുവതിയില്‍നിന്നു കൈപ്പറ്റിയത്. ബംഗളൂരുവില്‍ പല മേല്‍വിലാസങ്ങളില്‍ മാറിമാറി താമസിക്കുന്ന ഇയാളെക്കുറിച്ച് കഴിഞ്ഞ ആറു മാസമായി വിവരം ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
എസ്.ഐ രജീഷ് തെരുവത്തുപീടികയും സംഘവുമാണ് ബംഗളൂരുവില്‍ നിന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.