വടകര- ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച കുടുംബത്തിലൈ യുവതി കുളിക്കുന്ന ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ ജീവനക്കാരന്‍ പിടിയില്‍. പുതിയ ബസ്സ്റ്റാന്റിനടുത്ത ആലക്കല്‍ റസിഡന്‍സിയിലാണ് സംഭവം. കല്യാണത്തിനെത്തിയ കുടുംബം താമസിക്കാനാണ് ലോഡ്ജില്‍ മുറിയെടുത്തത്.
രാവിലെ യുവതി കുളിക്കുന്നതിനിടയില്‍ ജീവനക്കാരന്‍ ജനല്‍ വഴി ദൃശ്യം പകര്‍ത്തിയെന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ കുടുംബാംഗങ്ങളും മറ്റും ഓടിയെത്തി ജീവനക്കാരനെ പിടികൂടുകയായിരുന്നു.
പോലീസെത്തി വയനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. യുവതിയോ, ബന്ധുക്കളോ പരാതിപ്പെട്ടിട്ടില്ല. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് സംഘടനകള്‍ ലോഡ്ജിലേക്ക് മാര്‍ച്ച് നടത്തി. സമരക്കാരെ പോലീസ് തടഞ്ഞു.