ജിദ്ദ- ഒ.ഐ.സി.സി കാരുണ്യ വർഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി ഷറഫിയയിലെ വനിതാ ക്യാമ്പിൽ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കണ്ണൂർ
ജില്ലാ ഒഐസിസി കുടുംബ വേദിയുടെ പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. ബിനു രാഗേഷ്, പ്രവി അനിൽകുമാർ, ദിവ്യ ശ്രീജിത്ത്, സിമി രാധാകൃഷ്ണൻ, ജുവൈരിയ നൗഷീർ, രേഷ്മ സംശീർ തുടങ്ങിയവർ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാൻ നേതൃത്വം നൽകി. കണ്ണൂർ ജില്ലാ പ്രസിഡന്റ് ലത്തീഫ് മക്രേരി അധ്യക്ഷത വഹിച്ചു. റീജണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ, വനിതാ റീജണൽ സെക്രട്ടറി മൗഷ്മി ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു.