കൊച്ചി- ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടുവെന്ന കേസിലെ പ്രതികളെ എന്‍.ഐ.എ കസ്റ്റഡിക്കു ശേഷം കോടതിയില്‍ ഹാജരാക്കി. കോയമ്പത്തൂര്‍ നഞ്ചുണ്ടാപുരം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍, ഉക്കടം സ്വദേശി ഷേക്ക് ഹിദായത്തുല്ല എന്നിവരെയാണ് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ജൂലൈ 19 വരെ റിമാന്റ് ചെയ്തു.
അസ്ഹറുദ്ദീനെ കഴിഞ്ഞ 13നും ഹിദായത്തുല്ലയെ 15നുമാണ് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി റിമാന്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ 17 ന് എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് വിടുകയായിരുന്നു. കഴിഞ്ഞയാഴ്ച കോയമ്പത്തൂരിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് ഇരുവരെയും എന്‍.ഐ.എ അറസ്റ്റു ചെയ്തത്.