തിരുവനന്തപുരം- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കില്‍ മനുഷ്യ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരെത്തി കൈപ്പത്തി കണ്ടെത്തിയ സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായുള്ള സാമ്പിളുകളും ശേഖരിച്ചു. അതേസമയം ഇത് പഠനാവശ്യത്തിന് ഉപയോഗിക്കുന്ന കൈപ്പത്തിയാണോയെന്ന സംശയവും പൊലീസിനുണ്ട്. പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചത്.