Sorry, you need to enable JavaScript to visit this website.

ഫിറോസ് പുതുക്കോടിന് പ്രവാസി സാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി

ഫിറോസ് പുതുക്കോടിന് അലി ആറളം സ്‌നേഹോപഹാരം നൽകുന്നു.   

റിയാദ് - പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ ഫിറോസ് പുതുക്കോടിനു  പ്രവാസി സാംസ്‌കാരിക വേദി റിയാദ് വെസ്റ്റ് മേഖല യാത്രയയപ്പ് നൽകി.  എട്ടു വർഷത്തെ പ്രവാസ ജീവിതത്തിൽ തന്റെ ധൈഷണിക ശേഷിയും സേവന തൽപരതയും കൊണ്ട് പ്രവാസികൾക്കിടയിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്.
പ്രവാസി' സാംസ്‌കാരിക വേദി റിയാദ് വെസ്റ്റ് മേഖല സമിതി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹം ഇന്ത്യൻ എംബസി, കലാ സാംസ്‌കാരിക സാമൂഹിക സംഘടനകൾ എന്നിവയുമായി നല്ല അടുപ്പം കാത്തുസൂക്ഷിച്ചരുന്നു.  റിയാദിന്റെ വൈജ്ഞാനിക മേഖലകളിലും സംവാദ സദസ്സുകളിലും സേവന രംഗങ്ങളിലും ഒരവിഭാജ്യ ഘടകമായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തർഹീൽ, എംബസിയുടെ വളണ്ടിയർ വിഭാഗം, ജനാർദ്രിയ ഫെസ്റ്റിവൽ, ജെ ആന്റ് പി ക്യാമ്പിലെ പ്രവർത്തനങ്ങൾ, മരണാനന്തര ക്രിയകൾ തുടങ്ങി എല്ലായിടങ്ങളിലും ഒരു നന്മ മരമായി അദ്ദേഹം നിലകൊണ്ടു. ബത്ഹയിലെ റമാദ് ഹാളിൽ നടന്ന യാത്രയയപ്പിൽ പ്രവാസി സാംസ്‌കാരിക വേദി റിയാദ് വെസ്റ്റ് മേഖല പ്രസിഡന്റ് സമീഉല്ല അധ്യക്ഷത വഹിച്ചു. അലി ആറളം പുരസ്‌കാരം സമർപ്പിച്ചു. ബാരിഷ് ചെമ്പകശ്ശേരി, മുഹമ്മദ് ഫൈസൽ, സലിം, ശിഹാബ് കുണ്ടൂർ എന്നിവർ ആശംസകളർപ്പിച്ചു. 
ഇതര സാമൂഹിക സംഘടനകളോട് ചേർന്ന് നിന്ന് സേവന പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ അഭ്യർഥിച്ചു. ഷമീർ പത്തനാപുരം സ്വാഗതവും അഫ്‌സൽ ഹുസൈൻ നന്ദിയും പറഞ്ഞു.  
 

Latest News