കോട്ടയം-പ്രണയ നൈരാശ്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയുടെ ഇടപെടലില്‍ ജീവന്‍ തിരിച്ചു കിട്ടിയ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു. കൈഞരമ്പ് മുറിച്ചുള്ള ആത്മഹത്യാശ്രമം ഇയാള്‍ വീഡിയോ കോളിലൂടെ തത്സമയം കാമുകിക്ക് കൈമാറി. ദൃശ്യങ്ങള്‍ കണ്ട് ഭയന്ന പെണ്‍കുട്ടി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതാണ് രക്തം വാര്‍ത്ത് അവശനിലയിലായ കാമുകന് തുണയായത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് മാതാപിതാക്കളെയും കോളെജ് അധികൃതരെയും വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു. കോട്ടയത്തെ കോളേജിലെ അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥി കട്ടപ്പന സ്വദേശിയായ 20കാരെയാണ് ബുധനാഴ്ച രാത്രി 8.30ഓടെ കറുകുറ്റി റെയിവേ സ്‌റ്റേഷന് ഒരു കിലോമീറ്ററോളം പടിഞ്ഞാറ് മാറി ട്രാക്കിനടുത്തെ കുറ്റിക്കാട്ടില്‍ കൈഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നനിലയില്‍ അങ്കമാലി പൊലീസ് കണ്ടെത്തിയത്. കോട്ടയം സ്വദേശിനിയും സഹപാഠിയുമായ പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാണെന്നു പറയുന്നു. അടുത്തിടെ അകലാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടന്നത്.