Sorry, you need to enable JavaScript to visit this website.

സ്‌കൂട്ടറിനു പിറകില്‍ പ്രേതം; മനം കവര്‍ന്ന ടിക്‌ടോക്ക് വീഡിയോ

വിഷ്ണു ശങ്കറും ബെന്നിയും

കൊച്ചി- ടിക്‌ടോക്കിലെ അനാവശ്യ വീഡിയോകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ചില വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് സ്‌കൂട്ടറിനു പിന്നിലിരിക്കുന്ന പ്രേതം.  

വെറും 59 സെക്കന്‍ഡ് കൊണ്ട് വലിയൊരു സന്ദേശം നല്‍കുന്ന ഈ വീഡിയോ തയാറാക്കിയത് എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശികളായ ബെന്നി കീച്ചേരിയും വിഷ്ണു ശങ്കറുമാണ്.

http://malayalamnewsdaily.com/sites/default/files/2019/06/21/vishnubenny1.jpg  

വിഷ്ണു ശങ്കറും ബെന്നിയും

കാര്‍പെന്ററായി ജോലി നോക്കുന്ന ബെന്നി മൊബൈലില്‍ ഇത് ഷൂട്ട് ചെയ്യുമ്പോള്‍ ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചതല്ല. ആയിരങ്ങളാണ് ഈ വീഡിയോ ലൈക്ക് ചെയത് പങ്കുവെച്ചിരിക്കുന്നത്.

മദ്യപിച്ചും ഹെല്‍മെറ്റ് ഇടാതെയും വാഹനമോടിക്കുന്നവര്‍ക്ക് മികച്ച സന്ദേശം പകരുന്നതാണ് ഈ വീഡിയോ.

ഇനിയും ഇതുപോലെ സമൂഹത്തിനു നല്ല സന്ദേശം നല്‍കുന്ന വീഡിയോകള്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ബെന്നി പറഞ്ഞു. വിഷ്ണുവാണ് വീഡിയോകളുടെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രണ്ടു പേരും ലക്ഷ്യമിടുന്നത് സിനിമയാണ്.

 

 
   

 

Latest News