Sorry, you need to enable JavaScript to visit this website.

കുമ്മനം ഹരജി പിന്‍വലിക്കില്ല; വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നീളും

തിരുവനന്തപുരം- കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍  ഉപതെരഞ്ഞെടുപ്പ് നീളും.
കെ.മുരളീധരനെതിരെ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. നാമനിര്‍ദേശ പത്രികയില്‍ ബാധ്യതകള്‍ മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് കുമ്മനം കോടതിയെ സമീപിച്ചിരുന്നത്.  

2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചുവെന്നാണ് കുമ്മനത്തിന്റെ പരാതി. ഹൈക്കോടതിയിലാണ് കുമ്മനം ഹരജി നല്‍കിയിരുന്നതെങ്കിലും  മുരളീധരന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ തീര്‍പ്പാകാതെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനാവില്ല.

 

 

Latest News