അബഹ- സൗദി അറേബ്യയെയും ഭരണാധികാരികളെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ച വിദേശ അധ്യാപകനെ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി സര്‍വകലാശാലാ വക്താവ് ഡോ. അബ്ദുല്ല ഹാമിദ് അറിയിച്ചു.
സൗദി അറേബ്യയെയും രാജ്യത്തെ ഭരണാധികാരികളെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍ പെട്ടയുടന്‍ വിദേശ അധ്യാപകനെ പിരിച്ചുവിടുകയായിരുന്നു. അധ്യാപകനെ ചോദ്യം ചെയ്യുന്നതിന് യൂനിവേഴ്‌സിറ്റി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്.
വിദേശ അധ്യാപകനെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകളെ അറിയിച്ചതായും ഡോ. അബ്ദുല്ല ഹാമിദ് പറഞ്ഞു.