ജിദ്ദ - ജിദ്ദ കോർണിഷിൽ പുതിയ സിനിമാ തിയേറ്റർ വൈകാതെ പ്രവർത്തനം തുടങ്ങും. തിയേറ്റർ നിർമാണ, സജ്ജീകരണ ജോലികൾ പൂർത്തിയായിട്ടുണ്ട്. ആഗോള തലത്തിലെ അത്യാധുനിക മാനദണ്ഡങ്ങൾക്കനുസൃതമായി കോർണിഷിൽ സ്മാർട്ട് തിയേറ്ററുകൾ സ്ഥാപിക്കുന്നതിന് ജിദ്ദ നഗരസഭ നിക്ഷേപകരിൽനിന്ന് നേരത്തെ ടെണ്ടറുകൾ ക്ഷണിച്ചിരുന്നു.
വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ടവർക്കും സമൂഹത്തിലെ നാനാതുറകളിൽ പെട്ടവർക്കും അനുയോജ്യമായ വൈവിധ്യമാർന്ന അറബ്, വിദേശ സിനിമകൾ പുതിയ തിയേറ്ററിൽ പ്രദർശിപ്പിക്കും.