കൊച്ചി- മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന കേസില്‍ ഹരജിക്കാരനായ
യുത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലന്ന് ഫിറോസിന് കോടതി മുന്നറിയിപ്പ് നല്‍കി. ഒരു രേഖയുമില്ലാതെയാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയിരിക്കുന്നത്. കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലന്നും ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി. സത്യവാങ്ങ്മുലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് രണ്ടു വട്ടം സമയം അനുവദിച്ചിട്ടും മൂന്നാമതും 10 ദിവസം സാവകാശം തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്.
ന്യൂനപക്ഷ ധനകാര്യ വികസന ജനറല്‍ മാനേജറായി ബന്ധു കെ.ടി. അദീപിനെ മന്ത്രി ജലീലല്‍ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചെന്നും മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് കേസ്.