Sorry, you need to enable JavaScript to visit this website.

മദീനയില്‍ ആഗോള ഈത്തപ്പഴ നഗരി വരുന്നു

മദീന - ആഗോള ഈത്തപ്പഴ നഗരി മദീനയിൽ സ്ഥാപിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. പുതിയ പദ്ധതി സ്വകാര്യ മേഖലക്കു മുന്നിൽ നിരവധി നിക്ഷേപാവസരങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രാലയം പറഞ്ഞു. എല്ലാവിധ അനുബന്ധ സേവനങ്ങളും പൂർണമായ ഈത്തപ്പഴ നഗരിയാണ് മദീനയിൽ സ്ഥാപിക്കുന്നത്. മദീനക്ക് തെക്ക് 10,89,441 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. 


മദീനയിലെയും മറ്റു പ്രവിശ്യകളിലെയും ഈത്തപ്പഴങ്ങൾ ശേഖരിച്ച് പാക്കിംഗ്, അനുബന്ധ ഉൽപന്നങ്ങളുടെ നിർമാണം, ഈത്തപ്പനയുടെ അവശിഷ്ടങ്ങൾ വ്യാവസായികമായി പ്രയോജനപ്പെടുത്തൽ, മദീന നിവാസികളായ യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കൽ, സാമ്പത്തിക വളർച്ച വർധിപ്പിക്കൽ എന്നിവയെല്ലാം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 

Latest News