ജിദ്ദ- മലപ്പുറം മഞ്ചേരി പുല്ലൂര്‍ സ്വദേശി ഹംസ ഔലന്‍ (50) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. ജിദ്ദയിലെ അല്‍ഹംറയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ജോലിയിലായിരുന്നു.
ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്. നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപതിയിലേക്ക് പോകാനായി ജോലി ചെയ്യുന്ന വീടിനു പുറത്ത് വാഹനം കാത്ത് നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
35 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന ഹംസ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
ഭാര്യ: സല്‍മത്ത്. മക്കള്‍: മുഹമ്മദ് അനൂഫ്, മുഹമ്മദ് അഫ്റാസ്, ആഗില പര്‍വീന്‍.