കോട്ടയം- ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. ജോസഫ് വിഭാഗം നേതാക്കള്‍ നല്‍കിയ ഹരജിയില്‍ തൊടുപുഴ മുന്‍സിഫ് കോടതിയുടെ നടപടി.
ചെയര്‍മാനെ തെരഞ്ഞെടുത്തതിനും ജോസ് കെ. മാണി തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫര്‍, മനോഹരന്‍ നടുവിലത്ത് എന്നിവരാണ് ഹരജി നല്‍കിയത്.