മാഞ്ചസ്റ്റര്‍ - ശിഖര്‍ ധവാന്റെ പരിക്ക് ഭേദമാവുമോയെന്ന് കാത്തിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന് മറ്റൊരു തിരിച്ചടി. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവേദനയുമായി ഭുവനേശ്വര്‍കുമാര്‍ ഫീല്‍ഡ് വിട്ടു. ഭുവനേശ്വറിന് മൂന്നു കളികളെങ്കിലും നഷ്ടപ്പെടുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാനെയും വെസ്റ്റിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇനി ഇന്ത്യക്ക് നേരിടാനുള്ളത്.
2.4 ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഭുവനേശ്വറിന്റെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ്ശങ്കര്‍ ആദ്യ വിക്കറ്റെടുത്ത് ഇന്ത്യക്ക് ബ്രെയ്ക്ത്രൂ നല്‍കി. ഇന്ത്യയുടെ അടുത്ത മത്സരം 22 ന് അഫ്ഗാനിസ്ഥാനെതിരെയാണ്. ഭുവനേശ്വറിന് പകരം മുഹമ്മദ് ഷാമിക്ക് അവസരം കിട്ടും. ഭുവനേശ്വറിന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വരുന്ന അവസ്ഥയാണെങ്കില്‍ റിസര്‍വ് താരം ഖലീല്‍ അഹ്മദ് ടീമിനൊപ്പം സഞ്ചരിക്കുന്നുണ്ട്.