റിയാദ്- മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് കാപ്പുമുഖത്തെ ചോലമുഖത്ത് അബ്ദുല്ല ഹാജിയുടെ മകന്‍ അഷ്‌റഫ് എന്ന (വാപ്പോയി 40) റിയാദില്‍ നിര്യാതനായി.
ഖാലിദിയയില്‍ ബൂഫിയ നടത്തിവരികയായിരുന്ന അഷ്‌റഫ് പത്ത് ദിവസം മുമ്പാണ് അവധിക്ക് ശേഷം നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.
മാതാവ് : കപ്പൂര്‍ കദീജ. ഭാര്യ : ചെത്തല്ലൂരിലെ പരേതനായ കൂരിക്കാടന്‍ ഹസ്സന്റെ മകള്‍ സീനത്ത്. മക്കള്‍ : ഹഫ്‌നാന്‍, ഫൈസ്, ഫൈഹാന്‍.
ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമനപടികള്‍ കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് മഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.