കോഴിക്കോട്- സംസ്ഥാനത്ത് മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 തികച്ചു തിങ്കളാഴ്ചയായിരിക്കും ഈദുല്‍ ഫിതറെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ഈദ് പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സഹകരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടയുള്ള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും.