ദുബായ് - കുടുംബവുമൊത്ത് ജുമൈറ കടപ്പുറത്ത് നീന്താനെത്തിയ ഇൻഡ്യാക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബംഗളുരു സ്വദേശി ജോൺ പ്രീതം പോൾ (40) ആണ് മരിച്ചത്.
അവധി ദിവസം ആഘോഷിക്കാൻ കുടുംബവുമൊത്ത് കടപ്പുറത്തെത്തിയതായിരുന്നു ജോൺ. തന്റെ മൂന്നു കുട്ടികളെയും കൂട്ടിയാണ് നീന്താനിറങ്ങിയത്. ഒരിക്കൽ നീന്തിക്കയറി വന ജോൺ, പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി കടലിൽ ഇറങ്ങുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. കുറെ സമയത്തോളം ജോൺ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ട് സംശയം തോന്നിയ ഭാര്യ പോലീസിനെ വിളിക്കുകയായിരുന്നു.
യു.എ.ഇ യിലെ ജില്ലി എഫ്.എമ്മിൽ സെയിൽസ് ഹെഡ് ആയി ജോലി ചെയ്യുകയായിരുന്നു ജോൺ. 14 വർഷങ്ങളായി കുടുംബവുമൊത്ത് ദുബായിലാണ് താമസം. അൽ ക്വിസൈസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ചൊവ്വാഴ്ച നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ഭാര്യ അറിയിച്ചു.