Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ കേരളത്തിലെ വളര്‍ച്ച സി.പി.എമ്മിന് ബോധ്യമായെന്ന് ശ്രീധരന്‍പിള്ള

കൊച്ചി- കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എം കേന്ദ്ര കമ്മിറ്റിക്കു ബോധ്യപ്പെട്ടെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ബംഗാളില്‍ സി.പി.എമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെയാണ്. കേരളത്തിലും ഈ സ്ഥിതി വരുമെന്നും കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു.
സി.പി.എം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടില്‍ ബി.ജെ.പിയുടെ വളര്‍ച്ച സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം നിലംപരിശായ അവസ്ഥയിലെത്തിയിട്ടും ബി.ജെ.പിക്കു തടയിടാനാണു സി.പി.എം ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മുകാര്‍ ബി.ജെ.പിയിലേക്കു വരുന്നതാണു നല്ലത്.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ആറു നിയമസഭാ മണ്ഡലങ്ങളുടെ ചുമതല മുതിര്‍ന്ന നേതാക്കള്‍ക്കു നല്‍കിയിട്ടുണ്ട്. സി.കെ. പത്മനാഭനാണ് എറണാകുളത്തിന്റെ ചുമതല. ജൂലൈ ആറു മുതല്‍ ജനുവരി 31 വരെ അംഗത്വ കാമ്പയിന്‍ നടത്തും. സംസ്ഥാനത്തു പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 15 ലക്ഷത്തില്‍നിന്നു 30 ലക്ഷമാക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

 

Latest News