മാവേലിക്കര- പോലീസ് ഉദ്യോഗസ്ഥയെ വടിവാളു കൊണ്ട് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. മാവേലിക്കര വള്ളികുന്നത്താണ് സംഭവം. മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യ(31) ആണ് മരിച്ചത്. ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. പൊള്ളലേറ്റ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ആലുപ്പഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ യുവാവ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. അവിടെനിന്ന് സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അക്രമി വടിവാളു കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചു. പിന്നീട് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് പുഷ്പാകരന്‍ വിദേശത്താണ്.