കൊച്ചി- വിഷമിപ്പിച്ചതിന് മാപ്പ് ചോദിച്ച് എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണെന്നും ഇപ്പോള്‍ തിരികെ യാത്രയാണെന്നുമാണ്
ഫേസ് ബുക്കില്‍ കുറിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടിലാണ് നവാസിനെ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടെത്തി നവാസിനെ ഏറ്റുവാങ്ങി. നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്രചെയ്യവേ കരൂരില്‍ വെച്ച് റെയില്‍വേ പോലീസാണ് സി.ഐയെ തിരിച്ചറിഞ്ഞത്. തമിഴ്‌നാട് റയില്‍വേ പോലീസിലെ മലയാളി ഉദ്യോഗസ്ഥന്‍ സംശയം തോന്നി കേരളത്തിലേക്കു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോട്ടോകള്‍ അയച്ചുകൊടുത്താണ് നവാസ് തന്നെയെന്ന് ഉറപ്പാക്കിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ പുറപ്പെടുന്നതിനു മുമ്പ് വാട്‌സാപ്പ് മെസേജ് അയച്ചതു പോലെ ഒരു ദീര്‍ഘയാത്ര ആയിരുന്നു പദ്ധതിയെന്നും തന്നെച്ചൊല്ലി നാട്ടിലുണ്ടായ കോലാഹലമൊന്നും അറിഞ്ഞില്ലെന്നുമാണ്് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്.