Sorry, you need to enable JavaScript to visit this website.

പോലീസ് ഓഫീസര്‍ നവാസിനെ കോയമ്പത്തൂര്‍ ട്രെയിനില്‍ കണ്ടെത്തി

കൊച്ചി- കഴിഞ്ഞ ദിവസം അപ്രത്യക്ഷനായ എറണാകുളം സെന്‍ട്രല്‍ പോലീസ് സി.ഐ വി.എസ്.നവാസിനെ കണ്ടെത്തി. നാഗര്‍കോവില്‍- കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു നവാസിനെ കരൂര്‍ റയില്‍വേ സ്റ്റേഷനില്‍വെച്ച് തമിഴ്‌നാട് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി പാലക്കാട് നിന്ന് കേരള പോലീസ് സംഘം കരൂരിലേക്കു തിരിച്ചിട്ടുണ്ട്. മേലുദ്യോഗസ്ഥനില്‍നിന്നുണ്ടായ മാനസിക പീഡനത്തെത്തുടര്‍ന്നാണ് നവാസ് നാടുവിട്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരിഫ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
നവാസിനെ കണ്ടെത്താന്‍ 20 അംഗ പോലീസ് സംഘം സൈബര്‍ ഡോമിന്റെയും മറ്റു വിഭാഗങ്ങളുടെയും സഹായത്തോടെ രണ്ടു ദിവസമായി വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു.
കൊല്ലം വരെ എത്തിയതായി കേരള പോലീസിനു തെളിവുകള്‍ കിട്ടിയെങ്കിലുംശേഷം പിന്നീട് എങ്ങോട്ട് പോയെന്ന് വിവരം ലഭിച്ചിരുന്നില്ല.

 

 

Latest News