Sorry, you need to enable JavaScript to visit this website.

അപൂര്‍വ രോഗം ബാധിച്ചവരെ  സഹായിക്കാന്‍ സര്‍ക്കാരുണ്ട്-മന്ത്രി 

തിരുവനന്തപുരം- ചികിത്സാ രംഗത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രി. ഇതു സംബന്ധിച്ച് നടപടിയെടുക്കാനഭ്യര്‍ഥിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കാന്‍ നാട്ടില്‍ ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തില്‍ ജനകീയ കമ്മിറ്റികള്‍ നിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. അതോടൊപ്പം തന്നെ അപൂര്‍വ രോഗം ബാധിച്ച ആളുകളെ സഹായിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമാണ് വി കെയര്‍. സര്‍ക്കാരിന് ഒറ്റയ്ക്ക് എല്ലാവരേയും സഹായിക്കാന്‍ കഴിയില്ല. ജനകീയ സമിതികള്‍ നല്‍കുന്ന സഹായത്തോടൊപ്പം പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സ•സുള്ളവര്‍ ധാരാളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുന്നതാണ്.
സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.  

Latest News