ദുബായ്- അനധികൃത ടാക്‌സി സര്‍വീസ് നടത്തിയ 20 വിദേശികളെ ദുബായില്‍നിന്ന് നാടുകടത്തി. ഒരു മാസം നീണ്ട പരിശോധനയില്‍ 60 വാഹനങ്ങള്‍ പിടിച്ചെടുത്തു.
ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍.ടി.എ) വ്യാപക പരിശോധന നടത്തിയത്. ദുബായ് പോലീസ് (എയര്‍പോര്‍ട്ട് പോലീസ് സെന്റര്‍ ആന്റ് ടൂറിസ്റ്റ് സെക്യൂരിറ്റി ) ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിന്‍ അഫേയഴ്‌സ്) എന്നിവയോടൊപ്പം മറ്റും സര്‍ക്കാര്‍ ഏജന്‍സികളും പരിശോധനയില്‍ പങ്കാളികളായി.
ദുബായില്‍ തൊഴിലാളികളും ടൂറിസ്റ്റുകളും താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അനധികൃത ടാക്‌സി സര്‍വീസ് നടത്തിയ 306 കേസുകളാണ് പിടിച്ചതെന്ന് ആര്‍.ടി.എയിലെ നിരീക്ഷണ മേധാവി മുഹമ്മദ് വലീദ് നബ് ഹാന്‍ പറഞ്ഞു.
മൂന്ന് തവണയിലേറെ അനധികൃത ടാക്‌സി സര്‍വീസ് നടത്തി പിടിയിലായവരെയാണ് നാടുകടത്തിയത്.