മദീന- മയക്കുമരുന്ന് കടത്ത് പ്രതികളായ രണ്ടു പാക്കിസ്ഥാനികൾക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിലായ സഫാർ ഹയാത് മുഹമ്മദ് നവാസ്, മൻസൂർ ദീൻ ഇഖ്ബാൽ ദീൻ എന്നിവർക്ക് മദീനയിലാണ് വധശിക്ഷ നടപ്പാക്കിയത്.
മറ്റൊരു പാക്കിസ്ഥാനിക്ക് ദമാമിലും ഇന്നലെ വധശിക്ഷ നടപ്പാക്കി. ഹെറോയിൻ കടത്തുന്നതിനിടെ അറസ്റ്റിലായ മുഹമ്മദുല്ല അഖൂനിസാദ് ഗുലിനാണ് കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ ശിക്ഷ നടപ്പാക്കിയത്.