ദമാം- കടുത്ത ചൂട് കണക്കിലെടുത്ത് അൽഹസ നഗരസഭ ശുചീകരണ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു.
രണ്ടു ഷിഫ്റ്റുകളായാണ് ശുചീകരണ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാച്ചിന്റെ ജോലി സമയം പുലർച്ചെ മൂന്നു മണി മുതൽ രാവിലെ പതിനൊന്നു മണി വരെയാണ്.
രണ്ടാമത്തെ ബാച്ച് വൈകീട്ട് നാലു മുതൽ രാത്രി പന്ത്രണ്ടു വരെയാണ് ജോലി ചെയ്യേണ്ടത്.
വേനൽക്കാലത്തെ സമയത്തിന് അനുയോജ്യമായ നിലക്ക് ജോലി സമയം ക്രമീകരിച്ച് ശുചീകരണ ജോലികൾ മെച്ചപ്പെടുത്തുന്നതിന് ആഗ്രഹിച്ചാണ് ക്ലീനിംഗ് തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചിരിക്കുന്നതെന്ന് അൽഹസ മേയർ എൻജിനീയർ ആദിൽ അൽ മുൽഹിം പറഞ്ഞു.