Sorry, you need to enable JavaScript to visit this website.

മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്നു ; ഖത്തറിന് രൂക്ഷവിമർശം

ഡോ. അന്‍വർ ഗർഗാശ്

സൗദി അറേബ്യ അടക്കം നാലു രാജ്യങ്ങൾ സംയുക്തമായി കൈമാറിയ 13 ഉപാധികൾ അടങ്ങിയ പട്ടിക ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ ഖത്തറിന് രൂക്ഷ വിമർശം. യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശാണ് ഖത്തറിനെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ചത്.  പ്രതിസന്ധി പരിഹരിക്കുന്നതിന് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കം വെക്കാനാണ് പട്ടിക ചോർത്തിയതിലൂടെ ഖത്തർ ശ്രമിച്ചതെന്ന് അൻവർ ഗർഗാശ് പറഞ്ഞു. ഖത്തറിന്‍റ പതിവ് രീതിയാണിത്.  

അയൽരാജ്യങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഖത്തർ ഗൗരവപൂർവം കൈകാര്യം ചെയ്യുകയാണ് വേണ്ടിയിരുന്നത്. അതാണ് യുക്തിയും വിവേകവും. ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള പരിഹാരം തെഹ്‌റാനിലോ ബെയ്‌റൂത്തിലോ അങ്കാറയിലോ പാശ്ചാത്യ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലോ മാധ്യമങ്ങളിലോ ഇല്ലെന്ന് ഖത്തർ മനസ്സിലാക്കണം. 
അയൽ രാജ്യങ്ങളുടെ വിശ്വാസം ഖത്തർ വീണ്ടെടുക്കണം. അയൽരാജ്യങ്ങൾക്ക് ഖത്തറിലുള്ള വിശ്വാസം തീർത്തും നഷ്ടപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.   

Latest News