ജിദ്ദ - ബുറൈമാൻ ഡിസ്ട്രിക്ടിൽ പഴയ കാറുകൾ പൊളിച്ച് സ്‌പെയർപാർട്‌സും ആക്രിയുമാക്കി മാറ്റുന്ന വർക്ക് ഷോപ്പുകൾ പ്രവർത്തിക്കുന്ന ഏരിയയിൽ അഗ്നിബാധ. വർക്ക്‌ഷോപ്പ് ഏരിയയിൽ നിർത്തിയിട്ട പഴയ കാറുകളിലാണ് തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു. ശക്തമായ കാറ്റ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.