മുംബൈ - യുനിസെഫിന്റെ ഈ വർഷത്തെ 'ഡാനി കെയ്' ഹ്യുമാനിറ്റേറിയൻ അവാർഡ് ഇന്ത്യൻ നടി പ്രിയങ്ക ചോപ്രയ്ക്ക്. ഡിസംബറിൽ, യുനിസെഫ് സ്നോഫ്ലേക് ബോളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ഏതാനും വർഷങ്ങളായി യുനിസെഫിന്റെ 'ചൈൽഡ് റൈറ്റ്' വിങ്ങിൻറെ ആഗോള ഗുഡ്‌വിൽ അംബാസഡർ ആണ് പ്രിയങ്ക. 2006 മുതലാണ് പ്രിയങ്ക യുനിസെഫിനു വേണ്ടി പ്രവർത്തനം തുടങ്ങിയത്. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങി വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന പ്രിയങ്ക, ലിംഗ സമത്വം, ഫെമിനിസം എന്നിവ സംബന്ധിച്ച് ശബ്ദമുയർത്തുകയും ചെയ്യാറുണ്ട്.
യുനിസെഫിന് കടപ്പെട്ടിരിക്കുന്നെന്നും അവാർഡ് നൽകിയതിൽ സന്തോഷമുണ്ടെന്നും നന്ദി സൂചകമായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ഡിസംബർ 3 ന് ന്യൂയോർക്കിലാണ് ചടങ്ങുകൾ.