റിയാദ് - വീടുകൾ കേന്ദ്രീകരിച്ച് ചികിത്സ നടത്തിയിരുന്ന വിദേശ വനിതയെ ആരോഗ്യ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും സഹകരിച്ച് പിടികൂടി. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ലൈസൻസില്ലാതെയാണ് ഇവർ ചികിത്സാ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം ചെയ്താണ് ഇവർ ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്.
തുടർ നടപടികൾക്കായി വ്യാജ ഡോക്ടറെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാജ ഡോക്ടർമാരെയും നിയമ വിരുദ്ധമായി ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്നവരെയും കുറിച്ച് 937 എന്ന നമ്പറിൽ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.