Sorry, you need to enable JavaScript to visit this website.

രമ്യയുടെ പരാതി; വിശദാംശം ചോദിച്ചവരോട് ക്ഷോഭിച്ച് വനിത കമ്മിഷൻ അധ്യക്ഷ

കണ്ണൂർ- എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരായ ആലത്തൂർ നിയുക്ത എം.പി രമ്യ ഹരിദാസിന്റെ പരാതിയിൽ ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇനിയൊന്നും പറയാനില്ലെന്നും വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. രമ്യയുടെ പരാതിയിൽ എന്തു ചെയ്തുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അതിരൂക്ഷമായാണ് ജോസഫൈൻ പ്രതികരിച്ചത്. രമ്യയുടെ പരാതി കഴിഞ്ഞ അധ്യായമാണ്. അതിൽ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞു. അതിന് ശേഷം എത്രയോ സംഭവങ്ങളുണ്ടായി. കമ്മിഷൻ സിറ്റിംഗിൽ അതാത് ജില്ലയിലെ കാര്യങ്ങളാണ് ചോദ്യങ്ങളായി വരേണ്ടത്. വനിത കമ്മീഷന് മേൽ സമ്മർദ്ദമില്ലെന്നും ഏത് കൊലകൊമ്പനായാലും ചെയ്യാനുള്ള കമ്മിഷൻ ചെയ്യുമെന്നും ജോസഫൈൻ വ്യക്തമാക്കി. കണ്ണൂരിൽ വനിത കമ്മിഷൻ സിറ്റിംഗിന് എത്തിയതായിരുന്നു ജോസഫൈൻ.
 

Latest News