Sorry, you need to enable JavaScript to visit this website.

ഒരു ഗ്രാമം നിലവിളിക്കുന്നു

ഐ. ഒ. സി ക്കെതിരായ സമര നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് പാരിസ്ഥിതികാനുമതിക്കുള്ള നിബന്ധനകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിദഗ്ധ സമിതിയെ കൊണ്ട്  പരിശോധിപ്പിക്കുമെന്നും അതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതിയേ വേണ്ട എന്ന നിലപാടിൽ മാറ്റമില്ലെങ്കിലും സമിതിയുമായി സഹകരിക്കാനാണ് പുതുവൈപ്പ് നിവാസികളുടെ തീരുമാനം. സമിതി സത്യസന്ധമായി വിഷയം പഠിക്കാൻ തയ്യാറായാൽ തങ്ങളുടെ ആവശ്യം അംഗീകരിക്കുെമന്നു തന്നെയാണ് അവരുടെ വിശ്വാസം. അതിനാധാരമായി നിരവധി കാരണങ്ങൾ അവർ നിരത്തുന്നു. 
1. പ്രോജക്ടിന്റെ ഭാഗമായി സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല.
2. രാജ്യത്തെ നിലനിൽക്കുന്ന പരിസ്ഥിതി അനുബന്ധ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഒരു സ്ഥലത്തു നിർമാണ പ്രവർത്തങ്ങൾ നടത്താനാവൂ.എന്നാൽ നിലവിലെ പ്രോജക്റ്റ് അത് പാലിക്കുന്നില്ല.
3. വനം പരിസ്ഥിതി വകുപ്പ് അനുവദിച്ചത് എച്ച്.ടി.എല്ലിൽ നിന്നും 200 മീറ്റർ അകലെയാണ് പ്ലാന്റ് സ്ഥാപിക്കേണ്ടതെന്നാണ്.  നിലവിൽ നിർമാണം നടക്കുന്ന സ്ഥലത്തു ഏകദേശം 15 സെന്റ് അടുത്ത് സ്ഥലം മാത്രമേ ഈ അനുമതി പ്രകാരം പ്ലാന്റ് നിർമിക്കാൻ ലഭിക്കുകയുള്ളൂ.
4. ഭുചലന സുനാമി സാധ്യയുള്ള സ്ഥലമാണ് പുതുവൈപ്പ് .
5. മനുഷ്യരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രോജക്ടുകൾ 3 ലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തുനിന്നും 25 കിമി അകലെ (25 കിമി കണക്കാക്കിയാൽ മുനമ്പം കഴിഞ്ഞു പോകും പ്ലാന്റ് സ്ഥാനം) എന്നിരിക്കെ എന്തിനാണ് പ്ലാന്റ് പുതുവൈപ്പിൽ സ്ഥാപിക്കുന്നത്?
6. ഈ പ്രോജക്ടിന്റെ ഭയമായി ഓരോ ദിവസവും പുറത്തുവരുന്ന വാതകങ്ങൾ  prop-ane,butane തുടങ്ങിയവ ലിവർ, കിഡ്‌നി തുടങ്ങിയവയെ ബാധിക്കും
7 . ഐ.ഒ.സി പ്ലാന്റിനു സമീപത്തായി ഏഷ്യയിലെ ഏറ്റവും വലിയ LNG സംഭരണി (5000000 ടൺ കപ്പാസിറ്റി )യും കൊച്ചിൻ റിഫൈനറിയുടെ ക്രൂഡോയിൽ (24 കോടി ലിറ്റർ കപ്പാസിറ്റി) സംഭരണി ഉണ്ട്. വെല്ലിങ്ടൺ ദീപിലടക്കം ചെറുതും വലുതുമായ നിരവധി ക്രൂഡോയിൽ സംഭരണികൾ ഉണ്ട്.കൊച്ചിൻ ഷിപ്‌യാഡും വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിന ലും സ്ഥിതി ചെയ്യുന്നണ്ട് ഒരു അപകടം സംഭവിച്ചാൽ വ്യാപ്തി വർധിപ്പിക്കും (കേവലം ഒരു ഘജഏ ടാങ്കർ ലോറി അപകടം പറ്റിയാൽ 500 മീറ്റർ വരെ അകലത്തിൽ വൈദുതി ബന്ധം വിച്ഛേദിക്കണം , ഗ്യാസ് ഉപയോഗിക്കരുത് അപ്പോൾ ഒരു പ്ലാന്റ് അപകടത്തിൽ പെട്ടാലോ ???. )
9. പ്രോജക്റ്റ് കേരളത്തിലെ ഇന്ധന ക്ഷമത്തിനാണോ കൊണ്ടുവരുന്നത് ?
2009 ൽ കൊച്ചിൻ റിഫൈനറി നാലു ലക്ഷത്തി എൻപതിയായിരം ടൺ കപ്പാസിറ്റി ഉള്ളപ്പോൾ 30% തമിഴ്‌നാടിനും കർണാടകക്കും കൊടുത്തിരുന്നു. എന്നാൽ ഇന്ന് കൊച്ചിൻ റിഫൈനറിയുടെ കപ്പാസിറ്റി ഒരു കോടി പതിനേഴു ലക്ഷം ടൺ ആണ്. കേരളത്തിന്റെ ആവശ്യവും കഴിഞ്ഞു അധികം ഉത്പാദനം നടത്തി കയറ്റുമതി ചെയ്യുമ്പോൾ എന്തിനാണ് എങ്ങനെ ഒരു പ്ലാന്റ് 3 ലക്ഷം പേർ തിങ്ങി പാർക്കുന്ന വൈപ്പിനിൽ വയ്ക്കുന്നത്?,
10.അത് മനസ്സിലാകണമെങ്കിൽ കേരളത്തിലെ കടൽ തീരമടക്കം ഭൂമി ആരുടെ കയ്യിലേക്കാണ് പോകുന്നത് എന്ന് അനേഷിക്കണം .
കേരളത്തിന്റെ കടൽ തീരത്തിന്റെ 70% പാരമ്പരഗത മൽസ്യ തൊഴിലാളികൾക്കും തദ്ദേശീയ വാസികൾക്കും നഷ്ടപ്പെട്ടു കഴിഞ്ഞു, അത് വിവിധ കോർപ്പറേറ്റ് റിയൽ എസ്റ്റേറ്റ് ടൂറിസം ശൃംഖലയിൽപെട്ട ആളുകളുടെ കയ്യിലാണ്.വൈപ്പിനും ഭൂമി മാഫിയകളും കോർപറേറ്റകളും കൺ നട്ടിരിക്കുന്ന വാഗ്ദത്ത ഭൂമിയാണ് എന്നത്‌കൊണ്ടാണ് .
11. നിർദിഷ്ട പ്ലാന്റ് ഉടമസ്ഥരായി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പേരു പറയുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട കൃത്യമായ ഒരു വിവരവും സമര സമിതിക്ക് കിട്ടിയിട്ടില്ല. അംബാനിയടക്കമുള്ള കോർപ്പറേറ്റുകൾ കണ്ണുറപ്പിച്ച സ്ഥലമാണ് ഈ പ്രദേശം
12 ചുരുക്കിപ്പറഞ്ഞാൽ എല്ലാ നിയമങ്ങളും ലംഘിച്ചു ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനും ഉപജീവന മാർഗം തകർത്തു സ്വയംപര്യാപ്തമായിരുന്ന ജനതയെ കുടിയിറക്കി കോർപ്പറേറ്റ് സേവ ചെയ്യാൻ ഒരുങ്ങുന്ന ഭരണാധികാരികളും പോലീസിനെയും ആണ് പുതുവൈപ്പിൽ കാണുന്നത്. എന്തെന്നാൽ മേൽപറഞ്ഞ കാര്യങ്ങളിൽ തർക്കം ഉന്നയിച്ചു പ്രദേശികവാസികൾ സമരം നടത്തുമ്പോൾ സാമാന്യ ബോധമുള്ള ഒരു ഭരണാധികാരിയും പോലീസ് മേധാവിയും അത് പരിഗണിക്കുകയാണ് വേണ്ടത.്
ഇത്തരമൊരു പ്രോജക്ട് അപകടരഹിതമാണെന്ന് അധികാരികൾ അവകാശപ്പെടുമ്പോൾ നിരവധി സംഭവങ്ങൾ സമരസമിതി ചൂണ്ടിക്കാട്ടുന്നു. അതിലൊന്ന് ജയ്പൂർ തന്നെ. ഇന്ത്യയിലെ മനോഹര നഗരങ്ങളിലൊന്ന്. പക്ഷേ, 2009 ഒക്ടോബർ 29 ന് ജയ്പ്പൂർ 'കറുത്ത സിറ്റി'യായി മാറി. അന്നു രാത്രി ഏഴരയ്ക്കാണ് ജയ്പ്പൂരിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഓയിൽ ഡിപ്പോ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സിതാപുര വ്യവസായ മേഖലയിലെ ഐ ഒ സി പ്ലാൻറിൽ എണ്ണായിരം കിലോ ലിറ്റർ പെട്രോൾ സംഭരിച്ചിരുന്ന ഭൂഗർഭ ടാങ്കിലാണ് തീപടർന്നത്. 12 പേർ ഉടൻ വെന്തു മരിച്ചു. 300 പേർ ശരീരമാകെ പൊള്ളിയടർന്നും ശ്വാസംമുട്ടിയും പകുതി ജീവനോടെ രക്ഷപ്പെട്ടു. ജയ്പ്പൂർ നഗരം കുലുങ്ങിവിറച്ചു! പൊട്ടിത്തെറി കാരണം റിച്ചർസ്‌കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനംതന്നെ ഉണ്ടായി. മൂന്നു കിലോമീറ്റർ ചുറ്റളവിലെ കെട്ടിടങ്ങളുടെ ജനാലകൾ പൊട്ടിച്ചിതറി. തീയണയ്ക്കാൻ ഒരാഴ്ച ആർക്കും ഒരു ചുക്കും ചെയ്യാനായില്ല. ഐഒസി മുംബൈയിൽനിന്ന് വിളിച്ചുവരുത്തിയ സാങ്കേതിക വിദഗ്ധർ കാഴ്ചക്കാരായി നോക്കിനിന്നു. 'ആളിപ്പടരുന്ന പെട്രോളിൽ ഒന്നും ചെയ്യാനില്ലെന്ന്' അവർ കൈമലർത്തി. പകരം ചുറ്റുവട്ടത്ത് താമസിച്ചിരുന്ന അഞ്ചു ലക്ഷം ആളുകളെ ഒഴിപ്പിച്ചു. ആളുന്ന തീയും പുകയും കണ്ട് പതിനായിരങ്ങൾ നേരത്തേ തന്നെ വീടുവിട്ടോടിയിരുന്നതിനാൽ ഒഴിപ്പിക്കൽ എളുപ്പമായി. ഒരാഴ്ച കത്തിയെരിഞ്ഞ തീ മുന്നൂറ് കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് പിന്നീട് ഐഒസിയുടെ തന്നെ കണക്കു വന്നു. ആഴ്ചകളോളം ജയ്പ്പൂർ ശവക്കോട്ട പോലെ മൂകമായി! ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിൽ ഒന്നായ ജയ്പ്പൂരിൻെറ ഹൃദയത്തിൽനിന്ന് വെറും 16 കിലോമീറ്റർ അകലെ ഈ കൂറ്റൻ പെട്രോൾ സംഭരണശാല വന്നപ്പോൾ തന്നെ ഏറെ ആശങ്ക!കൾ ഉണ്ടായിരുന്നു. പക്ഷേ, അന്ന് ഐഒസി പറഞ്ഞത് ഇപ്പോൾ പുതുവൈപ്പിൽ പറയുന്ന അതേ ന്യായമായിരുന്നു: 'അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുളള ഈ സംഭരണ ശാലയിൽ ഒരപകടവും സംഭവിക്കില്ല. എല്ലാം പൂർണ്ണ സുരക്ഷിതം..!' പക്ഷേ, 2009 ഒക്ടോബർ 29 ൻെറ രാത്രിയിൽ സകല സുരക്ഷകളും പാളി. ജയ്പ്പൂർ നഗരത്തിൻെറ ആകാശം പെട്രോൾ പുക മൂടി കറുത്തുനിന്നു. ഓയിൽ ഡിപ്പോയിൽ!നിന്ന് പൈപ്പ്‌ലൈനിലേക്ക് പെട്രോൾ മാറ്റുമ്പോഴുണ്ടായ സാങ്കേതിക തകരാറായിരുന്നു അപകട കാരണം. രക്ഷാസംവിധാനങ്ങളൊന്നും കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന് പിന്നീട് ഐഒസി തന്നെ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു!
തീർന്നില്ല, മൂന്നു വർഷം കഴിഞ്ഞ് 2012ൽ ഗുജറാത്തിലെ ഐഒസി പ്ലാൻറിൽ സമാനമായ അപകടം ആവർത്തിച്ചു. നാലു പേർ മരിച്ചു. ഗുജറാത്തിലെ ഹാസിറ പ്ലാൻറിൽ ഐഒസിയുടെ അഞ്ച് ഭൂഗർഭ പെട്രോൾടാങ്കുകളാണ് അന്ന് ഒരുമിച്ച് കത്തിയമർന്നത്. 24 മണിക്കൂർ വേണ്ടിവന്നു തീ ശമിപ്പിക്കാൻ.
അത്തരമൊരു അപകടം നേരിടാനുള്ള യാതൊരു സംവിധാനവും ഐഒസിക്ക് ഉണ്ടായിരുന്നില്ലെന്ന് അവിടെയും അന്വേഷണത്തിൽ തെളിഞ്ഞു. 2014 ജൂൺ 26 ന് ആന്ധ്രപ്രദേശിൽ ഗെയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത് 14 പേരാണ്.
മറ്റൊന്ന് ഭീകരാക്രമണ സാധ്യതയാണ്. ബ്രിട്ടീഷുകാരനായ പെട്രോളിയംപ്രകൃതിവാതക സാങ്കേതികസുരക്ഷാ വിദഗ്ധൻ പ്രൊഫസർ പീറ്റർ ഡി കാമറൂണിൻെറ നേതൃത്വത്തിൽ തയാറാക്കിയ ഒരു പഠനറിപ്പോർട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾക്കു വേണ്ടി നടത്തിയ പഠനമാണ്. എൽപിജി, എൽഎൻജി സംഭരണ കേന്ദ്രങ്ങളുള്ള പ്രദേശങ്ങളിലെ അപകട സാധ്യതകൾ വിശദമാക്കുന്ന ആ റിപ്പോർട്ടിലെ ചെറിയൊരു ഭാഗം ഇങ്ങനെയാണ്. 'എൽഎൻജി ടെർമിനലുകളുള്ള എല്ലാ മേഖലകളിലും ഭീകരാക്രമണ സാധ്യത കൂടുതലാണ് എന്നതൊരു യാഥാർഥ്യമാണ്. സെപ്റ്റംബർ 11 ന് മമ്പ് എൽഎൻജി ടെർമിനലുകളുടെ ഏറ്റവും വലിയ അപകടസാധ്യത ആക്‌സിഡൻറൽ ലീക്കേജോ മനുഷ്യൻെറ പിഴവുകളോ ആയിരുന്നു. എന്നാൽ ഇന്ന് അതല്ല സാഹചര്യം. ഇന്ന് ലോകത്തെ ഏതൊരു ഇന്ധനസംഭരണകേന്ദ്രവും ശക്തമായ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ട്. യെമനിൽ 2002 ൽ വാതക ടാങ്കറിനു നേരേ ബോട്ട് ഇടിച്ചുകയറ്റിയാണ് ഭീകരർ ആക്രമണം നടത്തിയത്. ഇത്തരം ഭീകരാക്രമണ സാധ്യത അമേരിക്കയുടെ പോലും വലിയ ഭീതിയാണ്...' പുതുവൈപ്പിലെ 'നിരക്ഷര ഗ്രാമീണരുടെ' അല്ല, ലോകത്തെ ഏറ്റവും വലിയ ഇന്ധനസുരക്ഷാ വിദഗ്ധരിൽ ഒരാളുടെ റിപ്പോർട്ടാണിത്!
വൈപ്പ് ഒരു ബോംബാണ്. ഇതിനകം പണിതീർന്നുകഴിഞ്ഞ എൽഎൻജി ടെർമിനലുകളും ഇപ്പോഴത്തെ എൽപിജി ടെർമിനൽ നിർമ്മാണവും കൂടിയാകുമ്പോൾ ഏത് നിമിഷവും പൊട്ടാവുന്നൊരു ബോംബിനു മുകളിൽത്തന്നെയാണ് വൈപ്പുകാരുടെ ജീവിതം. ഐഒസി നടത്തുന്ന നിയമ ലംഘനങ്ങൾ ആ അപകട സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തരം പ്രദേശങ്ങളെ പ്രൊഫസർ പീറ്റർ ഡി കാമറൂൺ അദ്ദേഹത്തിൻെറ റിപ്പോർട്ടിൽ 'ഫ്‌ളോട്ടിങ് ബോംബുകൾ' എന്നാണ് വിളിക്കുന്നത്.
എല്ലാ സുരക്ഷയുമുണ്ടായിട്ടും 2003 ൽ അൾജീരിയയിൽ പൊട്ടിത്തെറിച്ച പ്ലാൻറിലെ അപകടം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
സമര സമിതി ഉന്നയിച്ച വിഷയങ്ങളെല്ലാം തള്ളുന്നു എന്നും പ്ലാന്റ് തികച്ചും അപകടരഹിതമാണെന്നും അതുപേക്ഷിക്കുന്നത് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന നടപടിയായിരിക്കുമെന്നു പറഞ്ഞാണ് മനമില്ലാ മനസ്സോടെ മുഖ്യമന്ത്രി വിദഗ്ധസമിതിയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചുരുക്കത്തിൽ പിറന്ന മണ്ണിൽ മനുഷ്യരായി ജീവിക്കാനുള്ള പുതുവൈപ്പ് ജനതയുടെ പ്രാഥമികാവകാശത്തിനു നേരെയാണ് ജനകീയ ഭരണകൂടമെന്നവകാശപ്പെടുന്നവർ കോടാലിയുയർത്തിയിരിക്കുന്നത്.  
മുൻ യു ഡി എഫ് ഭരണകാലത്ത് താൻ രൂക്ഷമായി വിമർശിച്ച യതീഷ് ചന്ദ്രയെന്ന രക്തദാഹിയായ പോലീസ് ഉദ്യോഗസ്ഥന് അതിക്രമങ്ങൾക്ക് മൗനാനുവാദമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നതെങ്കിൽ അയാളുടെ നടപടിയെ കണ്ണടച്ച് ന്യായീകരിക്കുകയാണ് ഡി ജി പി.  സ്റ്റുഡന്റ് പോലീസ്, ഒ ആർ സി തുടങ്ങി കുട്ടികളെ ഭാഗഭാക്കാക്കുന്ന ജനമൈത്രി പോലീസിംഗ് പരിപാടികളുടെ തലപ്പത്തുള്ള പി വിജയൻ ഐ ജിയായിരിക്കുമ്പോഴാണ് കുട്ടികളടക്കമുള്ളവരെ ഭീകരമായി പോലീസ് മർദ്ദിച്ചത്.  ജനകീയ സമരങ്ങളെ തകർക്കാനുള്ള പതിവു തന്ത്രവും പയറ്റുന്നു.  തീവ്രവാദികളാണ് പിറകിലെന്ന്. താൽക്കാലികമായ തീരുമാനം എന്തുമാവട്ടെ, ജനകീയ പോരാട്ടങ്ങളോട് ജനാധിപത്യ സർക്കാർ സ്വീകരിക്കേണ്ട നിലപാട് ഇതല്ല എന്നത് പകൽ പോലെ വ്യക്തം.

 

Latest News