ദുബായ്- ലോകത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ദുബായുടെ ആകാശത്ത് വട്ടമിടുന്നു. ജൂണ്‍ 9, 10, 11, 13, 23 തീയതികളില്‍ നിലയത്തെ ദുബായ് ആകാശത്ത് കാണാനാകുമെന്ന് നാസ അറിയിച്ചു. മൂന്നു മിനിറ്റ് നേരമാണ് നിലയം പ്രത്യക്ഷപ്പെടുക. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ നിലയ നിരീക്ഷണത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിത്രങ്ങളെടുക്കാനും ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യാനും ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.
രണ്ട് പതിറ്റാണ്ടായ ഭൂമിയെ വലംവെക്കുകയാണ് ഐ.എസ്.എസ് എന്ന് അറിയപ്പെടുന്ന ബഹിരാകാശ നിലയം. ആകാശസഞ്ചാരികള്‍ ഒരു ലബോറട്ടറി പോലെയാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ആദ്യത്തെ ഐ.എസ്.എസില്‍ ഗഗനചാരികളെത്തിയത് 2000 ത്തിലാണ്.
ഐ.എസ്.എസിലേക്ക് പോകാന്‍ യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരിയും ഒരുങ്ങുകയാണ്. ഹസ അല്‍ മന്‍സൂര്‍ ആണ് റഷ്യയില്‍നിന്ന് സെപ്റ്റംബര്‍ 25 ന് ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുക. ഇതിനായി അദ്ദേഹം തയാറെടുപ്പുകള്‍ നടത്തി വരികയാണ്.