ദുബായ്-ഭീകരതക്ക് പിന്തുണ നല്‍കുന്നതിനാല്‍ ഖത്തറിനെ ബഹിഷ്‌കരിച്ച നാല് അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. തര്‍ക്കത്തില്‍ മാധ്യസ്ഥം വഹിക്കുന്ന കുവൈത്ത് വഴിയാണ് ആവശ്യങ്ങള്‍ ഖത്തറിനു കൈമാറിയത്. ഇവ നടപ്പിലാക്കാന്‍ പത്തു ദിവസത്തെ സമയം നല്‍കിയിട്ടുമുണ്ട്.
അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുര്‍ക്കി വ്യോമതാവളം അടക്കുക എന്നിവ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.