ദുബായ്- പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ദുബായ് വാഹനാപകടത്തിലെ ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടുമെന്ന് നിയമവിദഗ്ധര്‍. അപകടത്തില്‍പെട്ട് വാഹനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ പോസിക്യൂഷന്‍ തെളിവുകള്‍ക്ക് ആസ്പദമായി ദുബായ് ട്രാഫിക് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും ഇതെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു.
ഒമാനില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് വ്യാഴാഴ്ച അപകടത്തില്‍പെട്ടത്. 12 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചിരുന്നു.
യു.എ.ഇ നിയമപ്രകാരം എല്ലാ ബസുകളും അതിലെ യാത്രക്കാരെ ഇന്‍ഷുര്‍ ചെയ്തിരിക്കണം. അപകടമുണ്ടായാല്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഇത് ക്ലെയിം ചെയ്യാവുന്നതാണ്- പയനീര്‍ ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് എക്‌സി. ഡയറക്ടര്‍ പ്രേം എ. മുലാനി പറഞ്ഞു. മരണമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വരെ ഇന്‍ഷുറന്‍സ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തുക എത്രയെന്ന് ദുബായ് കോടതിയാണ് തീരുമാനിക്കുക. നിശ്ചിത തുക എന്ന് നിയമമില്ല. സാഹചര്യം വിലയിരുത്തി കോടതിയാണ് ഇത് അനുവദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.