ജിദ്ദ- ട്രാവല്‍ ഏജന്റ് ചതിച്ചതിനെ തുടര്‍ന്ന് തെലങ്കാന സ്വദേശികളായ 20 ഉംറ തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി. വിശുദ്ധ റമദാനില്‍ ഉംറ നിവര്‍വഹിക്കാനെത്തിയ ഇവര്‍ക്ക് മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. 25 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അഞ്ച് പേര്‍ സ്വന്തം ചെലവില്‍ ഹൈദരാബാദിലേക്ക് മടങ്ങിയിട്ടുണ്ട്.
62,000 രൂപ വീതം വാങ്ങി മക്കയിലും മദീനയിലും താമസ സൗകര്യവും എയര്‍ ടിക്കറ്റുമാണ് ട്രാവല്‍ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്.
പിതാവ് ശൈഖ് ഖലീലും മാതാവും ഫഹ്്മിദാ ബീഗവും നാട്ടിലേക്ക് വരാനകാതെ മക്കയില്‍ കുടുങ്ങിയിരിക്കയാണെന്ന് ചൂണ്ടിക്കാട്ടി മകന്‍ ശൈഖ് ഇബ്രാഹിം കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി. സംഘത്തിലെ പലരുടേയും വിസയുടെ കാലാവധി തീരുകയാണെന്നും ഇബ്രാഹിം പറഞ്ഞു.