ഗുരുവായൂര്‍- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമര കൊണ്ട് തുലാഭാരം നടത്തിയ പ്രധാനമന്ത്രി നേരന്ദ്ര മോഡി പൂജയ്ക്കുള്ള 39,421 രൂപ അടച്ചത് ഓണ്‍ലൈന്‍ വഴി. മുണ്ടുടുത്ത് പരമ്പരാഗത രീതിയിലാണ് മോഡി ക്ഷേത്രത്തിലെത്തിയതെങ്കിലും പണമടക്കുന്നതില്‍ പാരമ്പരാഗത രീതി ഒഴിവാക്കി. മോഡി ഡിജിറ്റല്‍ പേയ്‌മെന്റ് രീതി ഉപയോഗിച്ചത് ദേശീയ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി.
തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍നിന്ന് കൊണ്ടുവന്ന താമരകളാണ് പ്രധാനമന്ത്രിയുടെ തുലാഭാരത്തിന് ഉപയോഗിച്ചത്.