ദുബായ്- പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസപകടത്തില്‍ മരിച്ച രോഷ്‌നി മുല്‍ചന്ദാനി മാധ്യമ വിദ്യാര്‍ഥിയായിരുന്നു. മാധ്യമ പഠനത്തിന്റെ ഭാഗമായി ഗള്‍ഫ് ന്യൂസ് ദിനപത്രത്തില്‍ ഏതാനും വര്‍ഷം മുമ്പ് ഇവര്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നു.
സൗന്ദര്യമത്സരങ്ങളിലും മറ്റും പങ്കെടുത്തിട്ടുള്ള രോഷ്‌നി സമ്മാനങ്ങളും നേടിയിരുന്നു, മോഡലിംഗിനോടും കമ്പമുണ്ടായിരുന്നു. ഇവരുടെ പിതാവ് സ്വന്തമായി ഒരു പ്രസിദ്ധീകരണം നടത്തുന്നുണ്ട്. ദുബായില്‍ വരുന്നതിന് മുമ്പ് രോഷ്‌നി അതിലും പ്രവര്‍ത്തിച്ചു.
വളരെ ആക്ടീവ് ആയ പെണ്‍കുട്ടിയെന്നാണ് ഗള്‍ഫ് ന്യൂസ് ഡിസൈന്‍ എഡിറ്റര്‍ എസ്.എം അര്‍ഷാദ് രോഷിനിയെ ഓര്‍ക്കുന്നത്. ഇവിടെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു രോഷ്‌നി.