Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായ് അപകടം: മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു തുടങ്ങി

ദുബായ് കോണ്‍സല്‍ ജനറല്‍ വിപുല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു.

ദുബായ്- പ്രവാസലോകത്തെ നടുക്കിയ ദുബായ് വാഹനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു തുടങ്ങി. സൗജന്യമായാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്. വെള്ളിയാഴ്ച തന്നെ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം കൊണ്ടുപോയിരുന്നു. തലശ്ശേരി സ്വദേശി ഉമ്മര്‍ മകന്‍ നബീല്‍ എന്നിവരുടെ മൃതദേഹം ശനി 3.50ന്റെ എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് അയച്ചു. തൃശൂര്‍ സ്വദേശി കിരണിന്റെ മൃതദേഹവും തിരുവനന്തപുരം സ്വദേശി ദീപ കുമാറിന്റെ മൃതദേഹവും പാമ്പാടി സ്വദേശി വിമല്‍ കുമാറിന്റെ മൃതദേഹവുംശനിയാഴ്ച തന്നെ കൊണ്ടുപോകും. കണ്ണൂര്‍ സ്വദേശി രാജന്റെ മൃതദേഹം കോഴിക്കോടേക്കാണ് കൊണ്ടുവരുന്നത്. ഞായര്‍ പുലര്‍ച്ചെ 2.25ന് പുറപ്പെടും. മരിച്ച പതിനേഴുപേരില്‍ പന്ത്രണ്ടുപേരും ഇന്ത്യക്കാരാണ്.
 മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായം എയര്‍ ഇന്ത്യ നല്‍കുന്നു. ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ നേരിട്ടാണ് നടപടി ക്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്. പെരുന്നാള്‍ അവധിയായിരുന്നെങ്കിലും ദുബായിലെ സര്‍ക്കാര്‍ സംവിധാനങ്ങളും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു. മരിച്ചവരുടെ ദുബായില്‍ എത്തിയ ബന്ധുക്കളെ എംബാമിങ്ങ് സെന്ററില്‍ എത്തി വിപുല്‍ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ഫ്‌ളൈറ്റ് സമയക്രമം ഇങ്ങനെ:

1 Mr Vikram Jawahar Thakur - DXB-BOM /AI0912 09JUNE

03.20am

2 Mr Vimal Kumar Karthikeyan- DXB-TRV /IX0540 08JUNE

08.45pm

Mr Vasudev Khelani-DXB-BOM- JDH / AI0984 08JUNE

 

11.40pm

4 Mr Ummer Chonokatavath DXB-CCJ / AI0938 08JUNE

03.50pm

5 Mr Deepa Kumar Prabula Madhavan DXB-TRV /0540 08JUNE

08.45pm

6 Mr Arakkaveettil Muhamedunni Jamaludeen DXB-COK/IX0412 08JUNE

02.05am

7 Mr Nabil Ummer-DXB-CCJ-AI0938 08JUNE

03.50pm

8 Mr. Rajan Puthiyapurayil-DXB-CCJ / IX0344 09JUNE

02.25am

9 Mrs Reshma Firoz –DXB-BOM / AI912 -09JUNE

03.20am

10 Mr Firoz Khan – DXB-BOM / AI912 -09JUNE

03.20am

11 Mr Kiran Johny – DXB-CCJ Ix536 08/6/19

05.10pm

 

 

Latest News