Sorry, you need to enable JavaScript to visit this website.

കാൻസറില്ലാതെ കീമോ; ഡോക്ടർമാർക്കെതിരെ കേസ്

കോട്ടയം - കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വകാര്യ ലാബിലെ തെറ്റായ റിപ്പാർട്ടിന്റെ അടിസ്ഥാനത്തിൽ അർബുദ രോഗ ചികിത്സ നടത്തിയ സംഭവത്തിൽ മെഡിക്കൽ കോളെജിലെ രണ്ടു ഡോക്ടർമാർക്കും രണ്ട് ലാബുകൾക്കുമെതിരെ പോലീസ് കേസെടുത്തു. ചികിത്സക്ക് വിധേയയായ കുടശനാട് സ്വദേശി രജനിയുടെ പരാതിയിലാണ് നടപടി. സർജറി വിഭാഗത്തിലെ ഡോക്ടർ രഞ്ജിൻ, കാൻസർ വിഭാഗത്തിലെ ഡോ. സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് കേസ്. തെറ്റായ റിപ്പോർട്ട് നൽകിയ ഡയനോവ, മാമോഗ്രാം ചെയത് സി.എം.സി സ്‌കാനിംഗ് എന്നീ സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. അതിനിടെ രജനിക്ക് കാൻസറില്ലെന്ന് അന്തിമ മെഡിക്കൽ പരിശോധനയിലും തെളിഞ്ഞിരുന്നു.  രോഗം സ്ഥിരീകരിക്കാതെ യുവതിക്കു കീമോതെറാപ്പി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി കെ.കെ ഷൈലജ ഉത്തരവിട്ടിരുന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ ജോസ് ജോസഫ് ആണ് അന്വേഷിക്കുന്നത്.
 
സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചികിൽസയുടെ പാർശ്വഫലങ്ങൾ നേരിടുകയാണ്  മാവേലിക്കര കുടനാട് സ്വദേശി രജനി. മെഡിക്കൽ കോളജ് ലാബിലും ആർസിസിയിലും നടത്തിയ പരിശോധനയിൽ ഇവർക്ക് കാൻസർ ഇല്ലെന്നു തെളിഞ്ഞു.

കാൻസറില്ലാതെ കാൻസറിന്റെ ചികിൽസയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തരഫലങ്ങളെല്ലാമുണ്ട്  രജനി ക്ക്. ഇവരുടെ മുഖത്തും ശരീരത്തിലും കറുത്ത പാടുകളും കീമോതെറപ്പിക്കു പിന്നാലെ മുടിയെല്ലാം നഷ്ടപ്പെടുകയും ചെയ്തു ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും. മാറിടത്തിലെ ഇല്ലാത്ത കാൻസറിന്റെ പേരിൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിൽസയുടെ ബാക്കിയാണ് പാർശ്വഫലങ്ങൾ. മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്കു നിർദേശിക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. 

ഇതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. പിന്നീട് സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി.കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജനറൽ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകി നടപടി കാത്തിരിക്കുകയായിരുന്നു രജനി.

ഫെബ്രുവരി 28നാണ് രജനി മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിൽ മാറിടത്തിൽ ഉണ്ടായ ഒരു മുഴയ്ക്ക് ചികിത്സ തേടിയെത്തിയത്. ജനറൽ സർജറി യൂണിറ്റ് നാലിലായിരുന്നു ചികിത്സ തേടിയെത്തിയത്.പല തവണ ഒ.പി.യിൽ എത്തി ചികിത്സ നടത്തി. പിന്നീട് സ്‌കാനിംഗ്, മാമോഗ്രാം മാറിടത്തിൽ നിന്നെടുത്ത കോശങ്ങൾ ബയോപ്‌സി നടത്തി. ഈ ബയോക്‌സി പരിശോധനയ്ക്ക് സ്വകാര്യ ലാബിലും, മെഡിക്കൽ കോളജ് പതോളജി ലാബിലും നൽകി. ഒരാഴ്ചയ്ക്കു ശേഷം സ്വകാര്യ ലാബിലെ റിപ്പോർട്ട് കിട്ടി. ഇതിൽ യുവതിയുടെ മാറിടത്തിൽ കാൻസർ ബാധിച്ചെന്നും, മൂന്നാം ഘട്ടത്തിലാണ് ഈ രോഗമെന്നും അതിനാൽ എത്രയും വേഗം കീമോതെറാപ്പി ആരംഭിക്കണമെന്നും ജനറൽ സർജറി വിഭാഗം ഓങ്കോളജി വിഭാഗത്തോടാവശ്യപ്പെട്ടു. 

അതിന്റെ അടിസ്ഥാനത്തിൽ ഓങ്കോളജി വിഭാഗത്തിന്റെ സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പി ചികിത്സ നൽകുവാൻ തീരുമാനിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച കീമോതെറാപ്പി നടത്തുകയും ചെയ്തു. ഇതിനിടയിൽ മെഡിക്കൽ കോളജ് പതോളജി ലാബിൽ നിന്നും യുവതിയുടെ ബയോപ്‌സി ഫലംവന്നു.ഇവർക്ക് അർബുദം ഇല്ലെന്നായിരുന്നു പരിശോധനാഫലം. ഫലം കിട്ടിയ ഉടൻ യുവതിക്ക് നൽകിയിരിന്ന കീമോ ചികിത്സ നിർത്തിവയ്ക്കുകയും തുടർന്ന് വീണ്ടും ജനറൽ സർജിയിലേക്ക് യുവതിയെ അയക്കുകയും ചെയ്തു.തുടർന്ന് ജനറൽ സർജറി വിഭാഗം ശസ്ത്രക്രിയയിലൂടെ മാറിടത്തിലെ മുഴ നീക്കം ചെയ്തു.തുടർന്ന് യുവതിയെ ഡിസ്ചാർജ്ജ് ചെയ്തു. പിന്നീട് തെറ്റായ റിപ്പോർട്ട് നൽകിയ സ്വകാര്യ ലാബിന്റെ റിപ്പോർട്ട് വാങ്ങി വീണ്ടും മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴും യുവതിക് അർബുദമില്ലെന്ന് കണ്ടെത്തി.തുടർന്ന് യുവതി തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ പരിശോധന നടത്തിയപ്പോഴും അർബുദമില്ലെന്ന് കണ്ടെത്തി.തുടർന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.കമ്മീഷൻ തെളിവെടുപ്പ് നടത്തിയെങ്കിലും തുടർ നടപടി സ്വീകരിച്ചില്ലെന്ന് യുവതി പറയുന്നു.ഇതിനെ തുടർന്നാണ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയതെന്നും ഇവർ പറഞ്ഞു.

Latest News