ഇസ്താംബൂള്‍ - മുന്‍ ജര്‍മന്‍ ഇന്റര്‍നാഷനലും ആഴ്‌സനല്‍ മിഡ്ഫീല്‍ഡറുമായ മെസുത് ഓസില്‍ തുര്‍ക്കിയില്‍ വിവാഹിതനായി. ബോസ്‌ഫോറസ് നദീ തീരത്തെ ആഡംബര ഹോട്ടലില്‍ മുന്‍ മിസ് തുര്‍ക്കി അമീന്‍ ഗുല്‍സെയെ ഓസില്‍ മിന്നു ചാര്‍ത്തുന്ന ചടങ്ങിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അദ്ദേഹത്തിന്റെ ഭാര്യ അമീന്‍ ഉര്‍ദുഗാനും സാക്ഷിയായി.
കഴിഞ്ഞ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റിനൊപ്പം ഒരു ചടങ്ങില്‍ ഓസില്‍ പങ്കെടുത്തത് ജര്‍മനിയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായതോടെ ഓസിലിനെ രോഷം അണപൊട്ടുകയും ഇത് ഓസില്‍ ജര്‍മന്‍ ദേശീയ ടീം വിടുന്നതിലേക്ക് നയിക്കുകയും ചെയ്തു. തുര്‍ക്കി വംശജനാണ് ഓസില്‍. 92 തവണ ജര്‍മനിക്കു കളിച്ച ഓസില്‍ 2014 ലെ ലോകകപ്പ് നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു.