തൃശൂർ- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ കൊച്ചിയിലെ നേവൽ ബോസിൽനിന്ന് ഹെലികോപ്റ്ററിലാണ് മോഡി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്ററിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി നേതാക്കൾ ചേർന്ന് സ്വീകരിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദർശനത്തിനുശേഷം ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി ഗുരുവായൂരിൽ തുലാഭാര നേർച്ച നടത്തി. താമരപ്പൂക്കൾ കൊണ്ടായിരുന്നു തുലാഭാരം. ഇതിനായുള്ള താമരപ്പൂക്കൾ രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മോഡിക്കൊപ്പം ക്ഷേത്രത്തിൽ ദർശനം നടത്തി.