കേരളത്തില്‍ രാഹുല്‍ മാനിയ; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്

കോഴിക്കോട്- വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത് ഉജ്വല വരവേല്‍പ്. കൊടിതോരണങ്ങളും മുത്തുക്കുടകളുമായി നൂറുകണക്കിനാളുകളാണ് കനത്ത മഴയിലും രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാനെത്തിയത്.
ആവേശേജ്വല സ്വീകരണത്തിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന്  രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ മാത്രമല്ല കേരളത്തില്‍ നിന്നുള്ള എം.പി എന്ന നിലയില്‍ കേരളത്തിലെ പ്രശ്‌നങ്ങളും ലോക്സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

 

Latest News