ബീശ- ബീശയിലെ അല്‍ ജഅ്ബയില്‍ കിണറില്‍ വീണ് മരിച്ച സൗദി ബാലന്റെ മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തു. നാലു മീറ്റര്‍ വ്യാസവും പതിമൂന്നു മീറ്റര്‍ താഴ്ചയുമുള്ള കിണറിലാണ് പതിനാലുകാരന്‍ വീണത്. ഏഴു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. സിവില്‍ ഡിഫന്‍സിനു കീഴിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം പുറത്തെടുത്തതെന്ന് അസീര്‍ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ആസിമി പറഞ്ഞു.